ജില്ലാ പഞ്ചായത്ത് നിർമിച്ച കുട്ടികളുടെ സിനിമ 'പച്ചത്തെയ്യം കുട്ടികളുടെ അന്താരാഷ്ട്രാ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
കാസർഗോഡ് ജില്ലാ പഞ്ചായത്ത് നിർമിച്ച കുട്ടികളുടെ സിനിമ 'പച്ചത്തെയ്യം അഹമ്മദാബാദിൽ നടക്കുന്ന കുട്ടികളുടെ അന്താരാഷ്ട്രാ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബറിലാണ് ഫെസ്റ്റിവൽ. നേരത്തെ ബീഹാറിലെ ജാജാ ചലച്ചിത്രമേള, രാമേശ്വരം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്കും പച്ചത്തെയ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ചലച്ചിത്രമേളയാണ് അഹമ്മദാബാദിലേത്. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൺഡെ തിയറ്ററിന്റെ ബാനറിലാണ് സിനിമ. ഗോപി കുറ്റിക്കോലാണ് രചനയും സംവിധാനവും. വിദ്യാർഥികളായ ആദിഷ്, ശ്രീഹരി, അമേയ, പാർവണ തുടങ്ങി 19 കുട്ടികളും നടന്മാരായ അനൂപ് ചന്ദ്രൻ, ഉണ്ണിരാജ് ചെറുവത്തൂർ, സി പി ശുഭ, സുരേഷ് മോഹൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. മൊബൈൽ ഗെയിമിന് അടിമപ്പെടുകുന്ന കുട്ടികളെക്കുറിച്ചാണ് സിനിമ. നാടൻ കളികളിലൂടെ പ്രതിരോധം തീർക്കുന്ന പ്രമേയമുള്ള മേളകളിൽ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പടം നിർമിച്ചത്.
No comments