Breaking News

ക്യുആർ കോഡ് വഴിയുള്ള തട്ടിപ്പിൽ കോട്ടച്ചേരിയിലെ വ്യാപാരിക്ക് നഷ്ടമായത് 75,000 രൂപ


കാഞ്ഞങ്ങാട് ക്യുആർ കോഡ് വഴിയുള്ള തട്ടിപ്പിൽ വ്യാപാരിക്ക് നഷ്ടമായത് 75,000 രൂപ. കോട്ടച്ചേരിയിലെ ശ്യാമൻ ചെട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ അജാനൂർ കൊത്തിക്കാലിലെ കെ എസ് അശ്വിനാ(25) ണ് തട്ടിപ്പിനിരയായത്. അശ്വിന്റെ പരാതിയിൽ തമിഴ്നാട് ഹുസൂരിലെ ദിനേശ്കുമാറി(21)നെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ദിനേശ്കുമാർ ഷോപ്പിൽനിന്ന് വാങ്ങിയ ലാപ്ടോപ്പിന്റെ വിലയായ 76000 രൂപ ഷോപ്പിന്റെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് മുഖേന ട്രാൻസ്ഫർ ചെയ്തതായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പണം അക്കൗണ്ടിലിട്ടെന്ന് പറഞ്ഞ് ക്യൂ ആർ കോഡിന്റെ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.

No comments