Breaking News

തിമിരി ഒറ്റവള്ളിയിൽ 66 കുമ്പളങ്ങ കായ്ച്ചത് നാട്ടുകാർക്ക് വിസ്മയമായി


തിമിരി ഒറ്റവള്ളിയിൽ 66 കുമ്പളങ്ങ കായ്ച്ചത് നാട്ടുകാർക്ക് വിസ്മയമായി. കുതിരുംചാലിലെ പി കെ ഗോപിയുടെ വീട്ടുപറമ്പിലെ പച്ചക്കറി തോട്ടത്തിലാണ് കുന്പളം നിറയെ കായ്ച്ചത്. പിലിക്കോട് കാർഷിക കേന്ദ്രത്തിൽ നിന്നും മറ്റ് പച്ചക്കറി വിത്തുകൾക്കൊപ്പമാണ് കുമ്പള വിത്തും വാങ്ങിയത്. ഇവയെല്ലാം വീട്ടുവളപ്പിൽ കൃഷി ചെയ്തപ്പോഴാണ് കുമ്പള തൈയിൽ നിറയെ കുമ്പളം പൂക്കുകുയും കായ്ക്കുകയും ചെയ്തത്. വിളവെടുത്ത കുമ്പളം ആവശ്യക്കാർക്ക് നൽകി. നീലേശ്വരം കൃഷി ഓഫീസിൽനിന്നും വിരമിച്ച കൃഷി ഓഫീസറാണ് പി കെ ഗോപി.

No comments