ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 62 സ്ഥാനാർഥികൾ... പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 46 സ്ഥാനാർഥികൾ
കാസർകോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപ്രതിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ചിത്രം തെളിഞ്ഞു. ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 62 സ്ഥാനാർഥികൾ. ആകെ 91 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 29 പേർ പ്രതിക പിൻവലിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് 57 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രതിക നൽകിയ 77പേരിൽ 20 പേർ പ്രതിക പിൻവലിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് 86 പേർ പ്രതിക സമർപ്പിച്ചു. 23 പ്രതിക പിൻവലിച്ചു. മത്സരരംഗത്തുള്ളത് 63 സ്ഥാനാർഥികളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് 44 സ്ഥാനാർഥികൾ മത്സരിക്കും. ആകെ സമർപ്പിച്ച 61 പ്രതികകളിൽ 17 പേർ പ്രതിക പിൻവലിച്ചു.കാഞ്ഞങ്ങാട് ബ്ലോക്കിലെ 15 ഡിവിഷനുകളിലേക്ക് മത്സര രംഗത്തുള്ളത് 43 സ്ഥാനാർഥികൾ. ആകെ 63 പേരാണ് നാമനിർദേശ പ്രതിക സമർപ്പിച്ചത്. 20 പേർ പ്രതിക പിൻവലിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 46 സ്ഥാനാർഥികൾ. ആകെ 88 പേരാണ് നാമനിർദേശ പ്രതിക സമർപ്പിച്ചത്. 42 പേർ പ്രതിക പിൻവലിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 40 സ്ഥാനാർഥികൾ. ആകെ 65 പേരാണ് നാമനിർദേശ പ്രതിക സമർപ്പിച്ചത്. 25 പേർ പ്രതിക പിൻവലിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ 47 വാർഡുകളിലേക്ക് 139 സ്ഥാനാർഥികൾ മത്സരിക്കും. ആകെ 231 പേരാണ് നാമനിർദേശ പ്രതിക സമർപ്പിച്ചത്. 92 പേർ പ്രതിക പിൻവലിച്ചു. നീലേശ്വരം നഗരസഭയിലെ 34 വാർഡുകളിലേക്ക് മത്സരരംഗത്തുള്ളത് 94 സ്ഥാനാർഥികൾ. ആകെ 135 പേരാണ് നാമനിർദേശ പ്രതിക സമർപ്പിച്ചത്. 41 പേർ പ്രതിക പിൻവലിച്ചു. കാസർകോട് നഗരസഭയിലെ 39 വാർഡുകളിലേക്ക് മത്സര രംഗത്തുള്ളത് 107 സ്ഥാനാർഥികൾ. ആകെ 162 പേരാണ് നാമനിർദേശ പ്രതിക സമർപ്പിച്ചത്. 55 പേർ പ്രതിക പിൻവലിച്ചു.
No comments