മനുഷ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായി പരപ്പാ റോട്ടറി ഭവനരഹിതരായ നാല് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന സ്വപ്‌നഭവനങ്ങളുടെ താക്കോൽദാനം ശനിയാഴ്ച പരപ്പയിൽ നടക്കും
വെള്ളരിക്കുണ്ട് : മനുഷ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായി പരപ്പാ റോട്ടറി. ഭവനരഹിതരായ നാല് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന സ്വപ്‌നഭവനങ്ങളുടെ താക്കോൽദാനം ശനിയാഴ്ച വൈകുന്നേരം പരപ്പ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് റോട്ടറി ഡിസ്റ്റിക് ഗവർണർ ബിജോഷ് മാനുവൽ ഉദ്ഘാടന ചെയ്യും.
പരപ്പ റോട്ടിയുടെ പ്രസിഡൻറ് റോയ് ജോർജ് അധ്യക്ഷത വഹിക്കും. ലഭിച്ച അപേക്ഷകളിൽ നിന്നും ഏറ്റവും അർഹരായവരെ കണ്ടെത്തി കൊണ്ടാണ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് പരപ്പാ റോട്ടറി ഈ വീടുകൾ നിർമ്മിച്ചു നൽകിയത്.
മുൻ പ്രസിഡണ്ട് ജോയ് പാലക്കുടിയുടെ സഹോദരൻ യു.എസ്.എ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബിൽഡേഴ്‌സിന്റെ ചെയർമാനുമായ ബെന്നി പാലക്കുടിയുടെ പൂർണ്ണ സഹകരണത്തോടെ അകാലത്തിൽ മരണപ്പെട്ട പരപ്പയിലെ ഓട്ടോ ഡ്രൈവർ ക്ലായിക്കോട്ടെ രാജീവന്റെ കുടുംബത്തിന് സ്വപ്‌നഭവനം നിർമ്മിച്ചു നൽകി കൊണ്ടാണ് സ്വപ്‌നഭവന പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രവർത്തനം ആരംഭിച്ച മൂന്ന് വർഷത്തിനുള്ളിൽ തന്നെ അഞ്ചു കുടുംബങ്ങൾക്ക് സ്വന്തമായ ഒരു സ്വപ്‌നഭവനം സാക്ഷാത്കരിച്ചു കൊടുക്കാൻ സാധിച്ചത് ക്ലബ്ബിലെ മുഴുവൻ അംഗങ്ങളുടെയും സാമ്പത്തിക സഹായം കൊണ്ടു കൂടിയാണ്.
പരപ്പ പരപ്പച്ചാലിലെ പുഴക്കര യൂസഫ്, പെരിയങ്ങാനം പുല്ലു മലയിലെ രേഖ സി, ഇടത്തോട് പയാളത്തെ ശാലു വർഗീസ്, അടുക്കം മൂപ്പിലെ ഓമന എന്നിവർക്കാണ്പൂർണ്ണമായുംപൂർത്തീകരിക്കപ്പെട്ട സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറുന്നത്. ഇതിനോടകം തന്നെ മറ്റു നിരവധി സാമൂഹിക ആതുര സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പരപ്പ റോട്ടറി നേത്യത്വം കൊടുത്തു കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാല് സ്വപ്നഭവങ്ങൾ എന്ന മഹത്തായ ലക്ഷ്യത്തിലെത്താൻ സാധിച്ചതായി ഭാരവാഹികളായ
പ്രൊജക്ടിന് തുടക്കം കുറിച്ച മുൻ പ്രസിഡണ്ട് ജോയ് പാലക്കുടി, നിർമ്മാണം പൂർത്തീകരിച്ച നിലവിലെ പ്രസിഡണ്ട് റോയ് ജോർജ്, സെക്രട്ടറി അജയകുമാർ ,മധു എസ് നായർ, എ.വി.വിനോഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
No comments