പെരുമ്പട്ട പാലത്തിനോട് ചേർന്ന് ഉണ്ടായ കരയടിച്ചൽ തടയുന്ന പ്രവർത്തിക്ക് 50 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ചു
കുന്നുംകൈ : തൃക്കരിപ്പൂർ മണ്ഡലത്തിലെ പെരുമ്പട്ട പാലത്തിന്റെ അബാർട്മെന്റിനോട് ചേർന്ന് ഉണ്ടായ കരയടിച്ചൽ തടയുന്ന പ്രവർത്തിക്ക് 50 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ചു.
പാലത്തിന്റെ മധ്യഭാഗത്ത് മണ്ണ് അടിഞ്ഞുകൂടി പുഴ ഇരുഭാഗങ്ങളിലെയും കരയോട് ചേർന്ന് ഒഴുകാൻ തുടങ്ങിയതോടെയാണ് രൂക്ഷമായ കരയിടിച്ചലിന് ഇടയാക്കിയത്.
കരയിച്ചലിനെ തുടർന്ന് പ്രശ്നബാധിത പ്രദേശം തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ നേരിട്ട് സന്ദർശിച്ച് ഇതിന്റെ രൂക്ഷത മനസ്സിലാക്കിയിരുന്നു ഇതിനെ തുടർന്ന് ബഹുമാനപ്പെട്ട മന്ത്രി അടിയന്തര പ്രാധാന്യത്തോടെ ഇതിനെ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുക അനുവദിച്ചിട്ടുള്ളത്.
പാലത്തിന്റെ അനുബന്ധ റോഡ് സംരക്ഷിക്കുന്നതിനുള്ള കോൺക്രീറ്റ് റീടെയിനിംഗ് വാൾ നിർമ്മിക്കുന്നതോടൊപ്പം മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മണ്ണും ഇവിടെ സ്ഥാപിച്ചിട്ടുള്ള കരിങ്കല്ലും ഉൾപ്പെടെ നീക്കം ചെയ്ത് പുഴയുടെ സുഗമമായ ഒഴുക്കിനും ആവശ്യമായ പ്രവർത്തികൾ ഇതിന്റെ ഭാഗമായി ചെയ്യും എന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്.
No comments