രാത്രി കട വരാന്തയിൽ നിർത്തിയിട്ടിരുന്ന പൊലീസുകാരന്റെ സ്ക്കൂട്ടിക്ക് നേരെ അതിക്രമം പരപ്പയിൽ വെച്ചാണ് സംഭവം
പരപ്പ : രാത്രി കട വരാന്തയിൽ നിർത്തിയിട്ട് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥൻ സ്കൂട്ടിക്ക് നേരെ അതിക്രമം. സ്കൂട്ടിക്ക് നാശനഷ്ടം വരുത്തിയതായി കണ്ടെത്തി.
പരപ്പ ടൗണിൽ കട വരാന്തയിൽ നിർത്തിയിട്ട് സ്കൂട്ടിയുടെ ആക്സിലേറ്റർ കേബിൾ ഉൾപെടെ വലിച്ചു പൊട്ടിച്ച നിലയിലാണ്.
കാസർകോട് ഏ. ആർ. ക്യാമ്പിലെ സിവിൽ ഓഫീസർ ബളാൽ അരിങ്കല്ലിലെ രാജീവന്റെ സ്കൂട്ടിയാണ് നശിപ്പിച്ചത്. സ്കൂട്ടി ഇന്നലെ വൈകീട്ട് പരപ്പയിലെ കടവരാന്തയിൽ നിർത്തിയിട്ട് പോയതായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് രാവിലെ പരപ്പയിലെത്തി വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴാണ് നശിപ്പിച്ച നിലയിൽ കണ്ടത്. വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകി. സി. സി. ടി. വി ദൃശ്യം ശേഖരിച്ചിട്ടുണ്ട്.
No comments