ചരക്ക് സേവന വകുപ്പ് കാസർഗോഡ് ജില്ലാ ഓഫീസിൽ മലയാള ഭാഷാ വാരാചരണം സംഘടിപ്പിച്ചു സാംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു
കാസർഗോഡ് : സംസ്ഥാന ചരക്ക് സേവന വകുപ്പിന്റെ കാസർഗോഡ് ജില്ലാ ഓഫീസിൽ മലയാള ഭാഷാ വാരാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു
ഭാഷാ വാരാചരണത്തിന്റെ സമാപനം സാംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു. മലയാള ഭാഷ, ലോകത്തെവിടെ ആയിരുന്നാലും മലയാളിയുടെ സംസ്കാരത്തിന്റെ കൊടിയടയാളമാണെന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാവണമെന്നും ഭാഷാ സ്നേഹം ഭാഷാ മൗലീകവാദത്തിനപ്പുറം ഒരു സാസ്കാരത്തിന്റെ അടയാളപ്പെടുത്തലായി കണ്ട് മാതൃഭാഷയെ പരിപോഷിപ്പിക്കണമെന്നും വിനോദ് ആലന്തട്ട പറഞ്ഞു. ചടങ്ങിൽ
കാസർഗോഡ് ജില്ല ജി എസ് ടി ജോയിൻ കമ്മീഷണർ ജയരാജൻ പി സി അധ്യക്ഷനായി. ഉഷാകുമാരി എൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാടക പ്രവർത്തകൻ വിജേഷ് കാരി വിവിധ പരിപാടികളിൽ സാമ്മാനം നേടിയവർക്കുള്ള ഉപഹാരം സമ്മാനിച്ചു. രാജേഷ് വി എം സ്വാഗതവും സനീഷ് പി പി നന്ദിയും പറഞ്ഞു.
No comments