Breaking News

ബിരിക്കുളം വാർഡിൽ ഗൃഹസമ്പർക്ക പ്രവർത്തനങ്ങൾ ഊർജിതമാക്കി ബിജെപി പ്രവർത്തകർ


ബിരിക്കുളം : കരിന്തളം പഞ്ചായത്തിലെ, ബിരിക്കുളം വാർഡിൽ ബിജെപി പ്രവർത്തകർ  ഗൃഹ സന്ദർശനവും, നരേന്ദ്രമോദിയുടെ വികസനരേഖയും വാർഡിലെ നിരവധി ഭവനങ്ങളിൽ വിതരണം ചെയ്തു. വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ എൽഡിഎഫ് യുഡിഎഫ് സഖ്യമായ ഇന്ത്യ മുന്നണിക്കെതിരെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് ഉറച്ച പ്രതീക്ഷയാണ് ബിജെപി പ്രവർത്തകർക്കുള്ളത്. ബിരിക്കുളം വാർഡിൽ നിരവധി റോഡുകളാണ് താറുമാറായി ഗതാഗതം ദുസഹമായി കിടക്കുന്നത്. അതുപോലെ നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് പോലും ലഭിച്ചിട്ടില്ല. ബിജെപി പ്രവർത്തകരായ രാമകൃഷ്ണൻ ബിരിക്കുളം, സന്തോഷ് കാളിയാനം, തുടങ്ങിയവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി. മഹേഷ് ,കരുണാകരൻ, രാഘവൻ, ഗിരീഷ്  തുടങ്ങി  ബിരിക്കുളം വാർഡിലെ നിരവധി പ്രവർത്തകരും പങ്കെടുത്തു.

No comments