Breaking News

പുല്ലൂർ കൊടവലത്ത് കുളത്തിൽ വീണ പുലിയെ കൂട്ടിലാക്കി


അമ്പലത്തറ : പുല്ലൂർ കൊടവലം ദേവി ക്ലബ്ബിൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ വീണ പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി 9.30 ഓടെ കൂട്ടിലാക്കി. ഇന്നലെ വൈകിട്ടോടെയാണ് പുലി കുളത്തിൽ അകപ്പെട്ടത്.  സംഭവമറിഞ്ഞ് നിരവധി ആളുകൾ പരിസരത്ത് തടിച്ചു കൂടിയിരുന്നു. കയർ കെട്ടി കൂട്  കുളത്തിൽ ഇറക്കിയാണ് പുലിയെ കൂട്ടിലാക്കിയത്.


No comments