Breaking News

അന്തരിച്ച സി പി എം നേതാവ് നെല്ലിയടുക്കം പുതുക്കുന്നിലെ വി സുധാകരന് നാട് കണ്ണീരോടെ വിട നൽകി


കരിന്തളം: ശനിയാഴ്ച്ച അന്തരിച്ച സി പി എം നേതാവ് നെല്ലിയടുക്കം പുതുക്കുന്നിലെ വി സുധാകരന് നാട് കണ്ണീരോടെ വിട നൽകി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. രാഷ്ട്രിയ നേതാവ് സഹകാരി ജനപ്രതിനിധി സാംസ്ക്കാരി പ്രവർത്തകൻ എന്നി നിലകളിൽ നിറഞ്ഞു നിന്ന് മുൻ നിരയിൽ പ്രവർത്തിച്ചു. ഞായറാഴ്ച്ച രാവിലെ ജില്ലാശുപത്രയിൽ നിന്നും കൊല്ലമ്പാറ സിപിഎം ലോക്കൽ ക്കമ്മറ്റി ഓഫിസിൽ  പൊതുദർശനത്തിനു വെച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള നുറുകണക്കിനാളുകളാണ് അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്. നെല്ലിയടുക്കം ടാഗോർ വായനശാലയിലും പുതുക്കുന്നിലെ വീട്ടിലും പൊതു ദർശനത്തിനു വെച്ചു. പിന്നീട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.സി പി എം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതിഷ് ന്ദ്രൻ മുൻ എംപി പി.കരുണാകരൻ, സി.എച്ച്. കുഞ്ഞമ്പു എം എൽ എ, പി. ജനാർദ്ദനൻ,മുൻ എം എൽ എ കെ.കുഞ്ഞിരാമൻ . വി.വി.രമേശൻ, സാബു അബ്രഹാം, വി.കെ രാജൻ, എം' രാജൻ,പി ബേബി ബാലകൃഷ്ണൻ, സി.ജെ. സജിത്, കെ.രാജ് മോഹനൻ, പി.പി.മുഹമ്മദ് റാഫി, ഷാലുമാത്യു,പി.ആർ ചാക്കോ,ഡോ: ആനക്കൈ ബാലകൃഷ്ണൻ,മുൻ എം എൽ എ എം കുമാരൻ, എൻ. പുഷ്പരാജൻ രാഘവൻ കൂലേരി, അഡ്വ.പി. അപ്പുകുട്ടൻ,  പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ,യു . തമ്പാൻ നായർ. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഒ ക്ലാവ് കൃഷ്ണൻ. റീന തോമസ്.കെ. സബീഷ് . തുടങ്ങി നിരവധി പേർ ആദരാജ്ഞലികളർപ്പിക്കാൻ എത്തി.


No comments