മാണിയാട്ട് കോറസ് കലാസമിതി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 12- ാ മത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു
മാണിയാട്ട്കോറസ് കലാസമിതി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 12- ാ മത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു. സമാപനം മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. കെ മോഹനൻ അധ്യക്ഷനായി. സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നടി ഉർവശിക്ക് സമ്മാനിച്ചു. രാജ്മോഹൻ നീലേശ്വരം നാടക വിജയികളെ പ്രഖ്യാപിച്ചു. സിനിമാ താരങ്ങളായ വിജയരാഘവൻ, രമേശൻ, പി പി കുഞ്ഞികൃഷ്ണൻ, കെ യു മനോജ്, സംവിധായകൻ ജോണി ആന്റണി, ഉദിനൂർ ബാലഗോപാലൻ, പ്രദീപ് രാമപുരം, എം വി കോമൻ നമ്പ്യാർ, ഇ ഷിജോയ്, അരവിന്ദൻ മാണിക്കോത്ത്, ആനക്കൈ ബാലകൃഷ്ണൻ, കെ വി വേണുഗോപാലൻ, പി വി കുട്ടൻ, സി കെ സുനിൽകുമാർ, ഇ പി രാജഗോപാലൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി വി ബാലൻ സ്വാഗതവും കെ വി സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കലാമണ്ഡലം നന്ദനയുടെയും പ്രതീക്ഷയുടെയും സെമി ക്ലാസിക്കൽ നൃത്തം, അഥീന നാടൻ കലാ കേന്ദ്രത്തിന്റെ നാടൻപാട്ട് എന്നിവ അരങ്ങേറി. സമാപന ദിവസം എത്തിയ ആയിരങ്ങൾക്ക് സമൂഹസദ്യ നൽകി. ഇത്തവണ ഒമ്പത് മത്സര നാടകങ്ങളാണ് അരങ്ങിലെത്തിയത്.
No comments