Breaking News

വീടിനുള്ളിൽ കയറിയ കൂറ്റൻ പെരുമ്പാമ്പ് വീട്ടുകാരെ മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂറോളം... പുല്ലൂർ കൊടവലത്താണ് സംഭവം


അമ്പലത്തറ : തുറന്നിട്ട വാതിലിലൂടെ വീടിനുള്ളിൽ കയറിയ കൂറ്റൻ പെരുമ്പാമ്പ് വീട്ടുകാരെ മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂറോളം. പുല്ലൂർ കൊടവലത്താണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30-തോടെയാണ് കൊടവലത്തെ ഇന്ദിരയുടെ വീട്ടിൽ പെരുമ്പാമ്പ് കയറിയത്. രാത്രി വീടിനുള്ളിൽ ഇന്ദിര ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തുറന്നിട്ട മുൻവാതിലിലൂടെ അകത്തേക്ക് കയറിയ പെരുമ്പാമ്പ് ഒരു മണിക്കൂറോളം ഹാളിൽ കിടന്നു. ഇന്ദിരയുടെ മരുമകളായ ശ്രുതിയാണ് പാമ്പിനെ ആദ്യം കണ്ടത്. സമീപവാസികളെ വിവരമറിയിച്ചു. നാട്ടുകാർ എത്തുന്നതുവരെ ഹാളിനകത്തെ സോഫയ്ക്കടിയിൽ ചുരുണ്ടുകിടന്ന പാമ്പിനെ നിരീക്ഷിച്ച് വീട്ടുകാർ കാവലിരുന്നു. ഒടുവിൽ, വനം വകുപ്പിന്റെ വൊളന്റിയറായ നിഖിൽ ഏഴാംമൈൽ സ്ഥലത്തെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇതോടെ ഒരു മണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് വിരാമമായി.

No comments