Breaking News

എഴുപത്തിയൊന്ന് വയസ്സിനുള്ളിൽ 150ൽ പരം കളവു കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും അറസ്റ്റിൽ


പുത്തൂർ: എഴുപത്തിയൊന്ന് വയസ്സിനുള്ളിൽ 150ൽ പരം കളവു കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും അറസ്റ്റിൽ. ബെൽത്തങ്ങാടി, പുത്തൂരിലെ അബൂബക്കറി(ഇത്തെബെർപ്പെ അബൂബക്കർ -71)നെയാണ് വേണൂർ പൊലിസ് അറസ്റ്റു ചെയ്തത്. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു അബൂബക്കർ. അന്ന് തന്റെ ഓട്ടോയിൽ 'ഇപ്പ ബെർപ്പെ (ഇപ്പംവരാം) എന്നു എഴുതിയിരുന്നു. അങ്ങിനെയാണ് ഇത്തെ ബെർപ്പയെന്നു പേരു വീണത്.

കേരളത്തിൽ ഉൾപ്പെടെ മോഷണകേസുകളിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്നു ഇറങ്ങിയത്. ഒക്ടോബർ രണ്ടിന് തന്റെ ഓട്ടോയുമായി മഞ്ജുശ്രീ ബെട്ടുവിൽ എത്തി അവിനീഷിന്റെ വീട്ടിൽ നിന്നു 10 പവൻ സ്വർണ്ണം കവർന്നകേസിലാണ് ഇപ്പോൾ അറസ്റ്റു ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേണത്തിലാണ് പട്ടാപ്പകൽ മോഷണം നടത്തിയത് അബൂബക്കർ ആണെന്നു വ്യക്തമായതും അറസ്റ്റു ചെയ്തതുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

No comments