Breaking News

മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി അവകാശ സമരവും ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി. ഐ. ടി.യു ) പ്രഥമ ജനറൽ സെക്രട്ടറി എ. വേണുഗോപാൽ അനുസ്മരണ ദിനമായ നവംബർ 14 ന് ഉച്ചക്ക് 2 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ അവകാശ സമരം സംഘടിപ്പിച്ചു. ശംബള കുടിശ്ശിക ഉടൻ നൽകുക, മലബാർ ദേവസ്വം സമഗ്ര നിയമ പരിഷ്ക്കരണം നടപ്പിലാക്കുക, എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ശംബള പരിഷ്ക്കരണം നടപ്പിലാക്കുക, കോടതി പാസാക്കിയ ഗ്രാറ്റുവിറ്റി അനുവദിക്കുക, ക്ഷേമനിധി പരിഷ്ക്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സി. ഐ. ടി. യു ജില്ലാ വൈസ് പ്രസിഡന്റ്‌ കാറ്റാടി കുമാരൻ ഉത്ഘാടനം ചെയ്തു മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ  പ്രസിഡണ്ട് യു. തമ്പാനായർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ വി സുരേന്ദ്രൻ, ജില്ലാ ട്രഷറർ  ഉണ്ണി പാലത്തിങ്കാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി കമല കാന്തൻ, ജില്ലാ കമ്മിറ്റി അംഗം രാജേഷ് മാരാർ തൃക്കണ്ണാട്, ശ്രീനിവാസൻ നമ്പൂതിരി  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. സദാനന്ദൻ സ്വാഗതം പറഞ്ഞു.

No comments