ഗതാഗതം ദു:സഹമായ പാമ്പങ്ങാനം - ആവുള്ളക്കോട് റോഡ് ടാർ ചെയ്യണമെന്ന് ബിജെപി ബിരിക്കുളം ബൂത്ത് കമ്മിറ്റി
ബിരിക്കുളം: സോളിംഗ് ചെയ്തിട്ടും ഏറെക്കാലമായി ഗതാഗതം ദുസഹമായി കിടക്കുന്ന പാമ്പങ്ങാനം റോഡ് ടാർ ചെയ്യണമെന്ന് ബിജെപി ബിരിക്കുളം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി കരിന്തളം പഞ്ചായത്ത് കമ്മിറ്റി അംഗം രാമകൃഷ്ണൻ , ബിജെപി ബിരിക്കുളം വാർഡ് സ്ഥാനാർത്ഥി എ വി സന്തോഷ്, ബൈജു, സുമിത്ത്, അനീഷ് , ഗിരീഷ് പ്ലാത്തടം തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് ബിജെപി പ്രവർത്തകർ സന്ദർശിച്ചു. മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കായിലങ്കോട് ശാസ്താ ക്ഷേത്രത്തിൽ 41 ദിവസം നീണ്ടുനിൽക്കുന്ന ഭജനയിൽ ഭക്തജനങ്ങൾക്ക് പോയി വരുന്നതിന് ഏറെ സൗകര്യപ്രദമാണ് ഈ റോഡ്.. അയ്യപ്പ വിശ്വാസികളുടെ ആവശ്യം മുൻനിർത്തി എത്രയും പെട്ടെന്ന് ഇത് ടാർ ചെയ്യണമെന്നും, അല്ലാത്തപക്ഷം ബിജെപി പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു.
No comments