Breaking News

ട്രെയിനിൽ യാത്രക്കാരിയെ ആക്രമിച്ച് തള്ളിയിട്ട സംഭവത്തിൽ റെയിൽവേയുടെ സുരക്ഷ വീഴ്ചയ്ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

നീലേശ്വരം : വർക്കലയിൽ ട്രെയിനിൽ യാത്രക്കാരിയെ ആക്രമിച്ച് തള്ളിയിട്ടസംഭവത്തിൽ റെയിൽവേയുടെ സുരക്ഷ വീഴ്ചയ്ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച നടന്ന മാർച്ച് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉൽഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ കനേഷ് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ എം വി ദീപേഷ്, അമൃത സുരേഷ് എന്നിവർ സംസാരിച്ചു. കെ സനുമോഹൻ സ്വാഗതം പറഞ്ഞു. പ്രകടനം നീലേശ്വരം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ആരംഭിച്ചു.

No comments