Breaking News

ഭൂരിപക്ഷം കൊണ്ട് ചരിത്രം രചിക്കാൻ റോസ്‌ലിൻ സിബി.. കെട്ടി വെക്കാനുള്ള തുക നൽകിയത് മലയോരത്തെ ആദ്യകാല പഞ്ചായത്ത്‌ അംഗമായിരുന്ന കോരൻ നായർ


വള്ളിക്കടവ് : പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ മട്ടും ഭാവവും ഒക്കെ മാറിയെങ്കിലും മായാത്ത ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുന്ന ആദ്യകാലത്തെ ജനപ്രതിനിധിയുണ്ട് വള്ളിക്കടവിൽ. കൈ പൊക്കി വോട്ട് രേഖപ്പെടുത്തിയ കാലത്തിൽ നിന്നും ബാലറ്റ് പേപ്പറിലേക്ക് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് മാറിയപ്പോൾ ജന പ്രതിനിധിയായ കോരേട്ടൻ.മികച്ച കർഷകനും മലയോരത്തെ ആദ്യകാല പഞ്ചായത്ത്‌ അംഗവുമായ കോരൻ നായർ എന്ന കൊരേട്ടൻ അങ്ങനെ ആദ്യമായി ഒരു സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പിൽ കെട്ടി വെക്കാനുള്ള തുക കൈമാറി . 1963 ഇൽ ആയിരുന്നു കോരൻ നായർ മാലോത്തിനെ പ്രതിനിധികരിച്ച് പഞ്ചായത്ത്‌ അംഗം ആയത്. അന്ന് വാർഡ്‌ അഞ്ച് ആയിരുന്നെങ്കിൽ 60 വർഷം കഴിഞ്ഞപ്പോൾ മാലോം പതിനൊന്നാം വാർഡ്‌ ആയി മാറി. മുൻ പഞ്ചായത്ത്‌ അംഗവും മികച്ച സംഘടകയുമായ റോസ്‌ലിൻ സിബിയേയാണ് കോൺഗ്രസ്‌ മത്സര രംഗത്ത് ഇറക്കുന്നത്. മുൻപും യു ഡി എഫ് ന്റെ പഞ്ചായത്ത്‌ അംഗം ആയിരുന്നു റോസ്ലിൻ. തന്റെ പൊതു ജീവിതത്തിൽ ആദ്യമായാണ് ഒരു സ്ഥാനാർഥിക്ക് കെട്ടി വെക്കാനുള്ള തുക നൽകുന്നത് എന്ന് പറഞ്ഞ കോരൻ നായർ ചരിത്ര ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. കോൺഗ്രസ്‌ നേതാവ് എൻ ഡി വിൻസെന്റ്,ജോമോൻ പിണക്കാട്ട് പറമ്പിൽ,നിലവിലെ പഞ്ചായത്ത്‌ അംഗം ജെസ്സി ടോമി, മിനി ടോമി, ടോമി കിഴക്കനാകത്ത്,അച്ചൻകുഞ് വെട്ടിക്കലോലിക്കൽ തുടങ്ങിയ നേതാക്കളും സന്നിഹിതർ ആയിരുന്നു.

No comments