Breaking News

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം, ഔദാര്യമല്ലെന്ന് സുരേഷ് ഗോപി; 'അഞ്ചു വർഷം കൂടി ഭരണം തട്ടാനുള്ള തന്ത്രം'


തൃശൂർ: അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിദാരിദ്രം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുത്. അഞ്ചു വർഷം കൂടി ഭരണം തട്ടാനാണിത്. ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാമെന്നും സുരേഷ് ​ഗോപി പറഞ്ഞു. കൊടുങ്ങല്ലൂരിൽ പിന്നാക്ക വിഭാഗത്തിനായി നഗരസഭ മൂന്നര ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ദേശീയ പട്ടികജാതി കമ്മിഷന് നൽകാനുളള പരാതിയുടെ ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.

No comments