ദേശീയപാത കാസർഗോഡ് തെക്കിലിൽ ലോറി ബസിന് പിറകിലിടിച്ച് അപകടം നിരവധി യാത്രക്കാർക്ക് പരിക്ക്
കാസർകോട്: ദേശീയപാത തെക്കിലിൽ ലോറി ബസിന് പിറകിലിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തെക്കിൽ ഇറക്കത്തിലാണ് അപകടം. കാസർകോട്ടേക്ക് വരികയായിരുന്ന പ്രതാപ് ബസിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് പാഞ്ഞ് മുന്നിലുള്ള ലോറിയിലും ഇടിച്ചു. പരിക്കേറ്റ 20 ഓളം യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിന്റെയും ലോറിയുടെയും മുൻഭാഗം പാടെ തകർന്നു.
No comments