അഖില കേരള ബാലജനസഖ്യം ഏർപ്പെടുത്തിയ പി. അച്യുതൻ മാസ്റ്റർ എവർ റോളിങ് ട്രോഫി മാലോത്ത് കസബയ്ക്ക് സമ്മാനിച്ചു
മാലോം : എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടുന്ന സ്കൂളിന് അഖില കേരള ബാലജനസഖ്യം ഏർപ്പെടുത്തിയ പി. അച്യുതൻ മാസ്റ്റർ എവർ റോളിങ് ട്രോഫി മാലോത്ത് കസബയ്ക്ക് സമ്മാനിച്ചു. 2024-25 അധ്യയന വർഷം എളേരി യൂണിയന് കീഴിലെ സർക്കാർ സ്കൂളുകളിൽ മികവാർന്ന വിജയം നേടിയതിനാണ് ഈ അംഗീകാരം. വെള്ളരിക്കുണ്ട് തഹസിൽദാർ ശ്രീ. മുരളി പി.വി. പുരസ്കാരം സ്കൂളിന് സമ്മാനിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് ജാനു നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി ചെയർമാൻ അരൂപ് സി.സി., എം.പി.ടി.എ പ്രസിഡൻ്റ് ദീപ മോഹൻ, സീനിയർ ടീച്ചർ ഷിജി എം.ജി, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവർ ആശംസകൾ നേർന്നു. പുരസ്കാര വിതരണ ചടങ്ങിന് ബാലജനസഖ്യം രക്ഷാധികാരി ശ്രീ. ടി.പി രാഘവൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ലീജ കെ.വി നന്ദിയും പറഞ്ഞു. തുടർച്ചയായി എസ്.എസ്. എൽ.സി പരീക്ഷകളിൽ മികച്ച വിജയമാണ് മലയോരത്തെ ഈ സർക്കാർ സ്കൂൾ നേടുന്നത്. കായിക മേഖലയിലും മറ്റ് പാഠ്യ-പാഠ്യേതര മേഖലകളിലും ഒരു പോലെ നേട്ടങ്ങൾ കൊയ്യുന്ന മലയോരത്തെ ഈ മികച്ച സർക്കാർ വിദ്യാലയത്തിന് ഈ പുരസ്കാരം ഇരട്ടി മധുരമായി.
No comments