Breaking News

പുതുവത്സര സന്ദേശങ്ങൾ പാടി ബളാലിൽ അലാമികൾ എത്തി


ബളാൽ : ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ വരക്കാട്  VKNS ഹയർ സെക്കൻ്ററി സ്കൂൾ  NSS യൂണിൻ്റെ സപ്ത ദിന സഹവാസ ക്യാമ്പിൽ ബളാൽ സ്കൂൾ അധ്യാപകനായ മോഹൻ ബാനം അവതരിപ്പിച്ച നാടൻ കലാസന്ധ്യയിലാണ് അലാമികൾ എത്തിയത്. കൂടുതൽ തയ്യാറെടുപ്പൊന്നുമില്ലാതെ NSS വളണ്ടിയർമാർ തന്നെ പുതുവത്സര സന്ദേശങ്ങളടങ്ങിയ പാട്ട് എഴുതി, താളവും നൽകി അവതരിപ്പിച്ചത്. വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഇത് പുതിയൊരനുഭവമായി. ചെണ്ടയിൽ തൻ്റെ കഴിവ് തെളിയിച്ച് ബളാൽ സ്കൂളിലെ ആറാം ക്ലാസ് കാരൻ നിഖിൽ രാജ് ഏറെ ശ്രദ്ധ ആകർഷിച്ചു. ബാനം സ്കൂളിലെ അനന്യ എം.എ നാടൻ പാട്ടുകൾ പാടി കൈയടി നേടി. കലാസന്ധ്യയുടെ ഉദ്ഘാടനം ബളാൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സുരേഷ് മുണ്ടമാണി നിർവ്വഹിച്ചു. ബളാൽ ടൗൺ ക്ലബ്ബ് വിദ്യാർത്ഥികൾക്ക് ന്യൂ ഇയർ കേക്ക് നൽകി സന്തോഷം പങ്കിട്ടു .ആശംസകൾ നേർന്നുകൊണ്ട് പി.ടി.എ വൈസ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ , ടൗൺ ക്ലബ്ബ് പ്രസിഡൻ്റ് ജിഷ്ണു ' വരക്കാട് സ്കൂൾ അധ്യാപകരായ മനേഷ് എം. ലിനി കെ.വി, പ്രോഗ്രാം ഓഫീസർ കവിത എം.എം എന്നിവർ സംസാരിച്ചു. തുടർന്ന് സുരേഷ് മുണ്ടമാണി മുളഞ്ചെണ്ട പരിശീലനവും നൽകി.  ഉച്ചയോടെ സപ്തദിന സഹവാസ ക്യാമ്പ് സമാപിക്കും.

No comments