Breaking News

കാസർകോട് ആസ്റ്റർ മിംസിൽ രണ്ട് വയസ്സുകാരന് ബ്രോങ്കോസ്‌കോപ്പിയിലൂടെ പുതുജീവൻ


കാസർകോട് : വായിൽ ഉണ്ടായിരുന്ന ചിപ്‌സ് കഷണം ശ്വാസനാളത്തിൽ കുടുങ്ങി ജീവന് വേണ്ടി  പോരാടിയ രണ്ടുവയസ്സുകാരന് ആസ്റ്റർ മിംസ്  ആശുപത്രി കാസറഗോഡിലെ പീഡിയാട്രിക് പൾമനോളജി വിഭാഗം ബ്രോങ്കോസ്‌കോപ്പി നടത്തി പുതുജീവൻ നൽകി. അടിയന്തര ഘട്ടത്തിൽ  നടത്തിയ കൃത്യമായ ഇടപെടലാണ് കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചത്.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുട്ടിക്ക് പെട്ടെന്ന് ശ്വാസം എടുക്കാൻ  ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെ എമർജൻസി വിഭാഗത്തെ സമീപിക്കുകയായിരുന്നു. പരിശോധനയിൽ ശ്വാസനാളത്തിനുള്ളിൽ അന്യവസ്തു കുടുങ്ങിയതായി കണ്ടെത്തി. സംഭവം ഗുരുതരമാകാൻ സാധ്യതയുണ്ടായതിനാൽ ഉടൻ തന്നെ പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി നടത്താൻ തീരുമാനിച്ചു.

ആസ്റ്റർ മിംസ്  കാസറഗോഡിലെ പൾമനോളജി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം 

1.⁠ ⁠Dr. Vishnu G Krishnan - Consultant Interventional Pulmonologist

2.⁠ ⁠Dr. Sravan Kumar- Specialist Pulmonologist

3.⁠ ⁠Dr. Mohammed Ameen- HOD, Consultant Anesthesia

4.⁠ ⁠Dr. Vrintha Sunny - Anesthesia

5.⁠ ⁠Dr. Muhammed Faris - Emergency Medicine. 

6.⁠ ⁠Shuhana - Respiratory Therapist 

തുടങ്ങിയവരുടെ  ടീം അതിവേഗം നടപടികൾ ആരംഭിച്ചു. ആധുനിക ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങൾ ഉപയോഗിച്ച് കൃത്യമായ രീതിയിൽ ശ്വാസനാളത്തിലേക്ക് കടന്നിരുന്ന ചിപ്‌സ് കഷണം സൂക്ഷ്മമായി പുറത്തെടുത്തു. ശസ്ത്രക്രിയയിൽ അനസ്തീഷ്യ, പീഡിയാട്രിക്, നഴ്‌സിംഗ് ടീമുകൾ ചേർന്ന് നിർണായക പങ്കുവഹിച്ചു.


ഇടപെടൽ വിജയകരമായി പൂർത്തിയാക്കിയതോടെ കുഞ്ഞിന്റെ ശ്വാസം സാധാരണയായി വീണ്ടെടുത്തു. ഇപ്പോൾ കുഞ്ഞ് നിരീക്ഷണത്തിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.


ശ്വാസനാളത്തിൽ അന്യവസ്തു കുടുങ്ങുന്ന സംഭവം കുഞ്ഞുങ്ങളിൽ അപൂർവമല്ല. ചിപ്‌സ്, നട്ട്‌സുകൾ, ചെറിയ കളിപ്പാട്ടങ്ങൾ തുടങ്ങിയവ കുട്ടികൾ വായിൽ ഇടുന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരമായ ശ്വാസതടസ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള മെഡിക്കൽ സെന്ററിനെ സമീപിക്കണമെന്ന് അവർ നിർദേശിച്ചു.


അത്യാധുനിക സൗകര്യങ്ങളോടെ പീഡിയാട്രിക് എമർജൻസികളിൽ ഇടപെടാൻ ആശുപത്രിക്ക് കഴിയുന്നുവെന്നും ഇത്തരം സംഭവങ്ങളിൽ വേഗതയും കൃത്യതയും നിർണായകമാണെന്നും കാസർകോട് Aster MIMS ഹോസ്പിറ്റൽ അധികൃതർ കൂട്ടിച്ചേർത്തു.

No comments