Breaking News

യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് സ്ഥാനാർത്ഥി പര്യടനം പരപ്പയിൽ ഡി സി സി പ്രസിഡൻ്റ് പി കെ ഫൈസൽ ഉദ്ഘാടനം


പരപ്പ : യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് സ്ഥാനാർത്ഥി പര്യടനത്തിന് പരപ്പയിൽ ഡി സി സി പ്രസിഡൻ്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്ന്നു. യുഡിഎഫ് ചെയർമാൻ താജുദ്ദീൻ കമ്മാടം അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ മനോജ് തോമസ് സ്വാഗതം പറഞ്ഞു. നേതാക്കളായ ബി പി പ്രദീപൻ,സി വി ഭാവനൻ, മുസ്തഫ തായന്നൂർ, കാർത്തികേയൻ പെരിയ , കെ പി ബാലകൃഷ്ണൻ , സി വി ഗോപകുമാർ, എൻ വിജയൻ തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർത്ഥികളായ  സുന്ദരൻ ഒറള, സ്റ്റിമ്മി സ്റ്റീഫൻ, ഉമേശൻ വേളൂർ , കെ പി ചിത്രലേഖ, അഡ്വക്കേറ്റ് പി ഷീജ, കെ പി സെമീറ, തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം ദിവസത്തെ പര്യടന പരിപാടി പരപ്പബ്ലോക്കിലെ ബാനം ഡിവിഷനിലെ വാർഡുകളിലായിരുന്നുവൈകുന്നേരം ചാമക്കുഴിയിൽ വെച്ച് നടന്ന സമാപനയോഗം ഡി സി സി  വൈസ് പ്രസിഡണ്ട് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജയക്കു മാർ ചാമക്കുഴി, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, എന്നിവർ സംസാരിച്ചു. സ്ഥാനാർത്ഥികളായ, ശ്യാമള വി, ഐശ്വര്യ ലക്ഷ്മി, രമ്യ മനോജ് എന്നിവർ വിവിധയിടങ്ങളിൽ സ്വീകരണത്തിന് നേതൃത്വം നല്കി.

No comments