കാസർഗോഡ് കൊളത്തൂരിൽ ഗൃഹപ്രവേശന ചടങ്ങിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണ് മരിച്ചു
കാസർകോട്: ബന്ധുവിൻ്റെ ഗൃഹപ്രവേശന ചടങ്ങിനിടയിൽ മധ്യവയസ്ക്കൻ കുഴഞ്ഞു വീണ് മരിച്ചു. കരിച്ചേരി, വെള്ളാക്കോട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പരേതനായ ഗോപാലൻ നമ്പ്യാരുടെ മകൻ കെ നാരായണൻ നായർ (56) ആണ് മരിച്ചത്. ഞായറാഴ്ച്‌ച രാത്രി കൊളത്തൂർ, ബെദിരയിൽ നടന്ന ഗൃഹപ്രവേശന പരിപാടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ പ്രവാസിയായിരുന്ന നാരായണൻ നായർ മൈലാട്ടി സ്‌പിന്നിംഗ് മില്ലിനു വേണ്ടി സ്വന്തം വാഹനം കരാര് അടിസ്ഥാനത്തില് ഓടിച്ചു വരികയായിരുന്നു. പരേതയായ ശാരദാമ്മയാണ് മാതാവ്. ഭാര്യ: പുഷ്പ, ഏകമകൾ: നിമിഷ (കാസർകോട് ആസ്റ്റർ മിംസ് ആശുപത്രി ജീവനക്കാരി).
No comments