Breaking News

പെരുമ്പാമ്പിനെ വീട്ടമ്മ സാഹസികമായി പിടികൂടി നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം


കാഞ്ഞങ്ങാട്: സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മ കണ്ടത് കൂറ്റൻ പെരുപ്പാമ്പിനെ. വീട്ടിലാണെങ്കിൽ പുരുഷന്മാർ ആരുമുണ്ടായിരുന്നില്ല. മറ്റൊന്നും ആലോചിക്കാതെ ഒരു കമ്പുമായി പെരുമ്പാമ്പിനെ വീട്ടമ്മ ചാക്കിലാക്കി. കടിഞ്ഞിമൂലയിൽ ആണ് സംഭവം. കുടുംബശ്രീ എഡിഎസ് പ്രവർത്തക ദിവ്യാ പ്രകാശൻ ആണ് പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. അയൽവാ സികളായ ഗിരിജ, ഗീത, ബിന്ദു, ദേവനന്ദ എന്നിവരുടെ വീട്ടിലാണ് പെരുമ്പാമ്പ് എത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പെരുമ്പാമ്പ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അടുത്ത പറമ്പിലേക്ക് പോകുകയും ചെയ്തു. പിന്നാലെ എത്തിയ ദിവ്യ പ്രകാശൻ സാഹസികമായിട്ടാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരമറിച്ചെങ്കിലും പാമ്പിനെ പിടികൂടാൻ നിങ്ങൾക്ക് അധികാരം ഇല്ലെന്നും പിടികൂടിയിട്ടുണ്ട് എങ്കിൽ അത് ഫോറസ്റ്റ് ഓഫീസിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് വീട്ടമ്മ കൂട്ടാക്കിയില്ല. പിന്നീട് രാത്രി ഏറെ വൈകിയാണ് ഫോറസ്റ്റ് അധികൃതർ എത്തി പാമ്പിനെ ഏറ്റുവാങ്ങിയത്.

No comments