Breaking News

"തിരഞ്ഞെടുപ്പ് സഹായി "ഇലക്ഷന്‍ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖർ പ്രകാശനം ചെയ്തു


2025 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്  കാസർകോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീപ്പ് കേരള എന്നിവ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് സഹായി ഇലക്ഷന്‍ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍  കെ ഇമ്പശേഖർ പ്രകാശനം ചെയ്തു. ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയില്‍  .  എഡിഎം പി അഖിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആർ ഷൈനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എൻ ഗോപകുമാർ, , ജില്ലാ ലോ ഓഫീസര്‍ എസ് എൻ ശശികുമാർ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനൻ , തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ് , പിആർഡി അസിസ്റ്റൻറ് എഡിറ്റർ എ പി ദിൽന എന്നിവര്‍ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം,  തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, ഫോണ്‍ നമ്പറുകള്‍, വോട്ടര്‍ പട്ടിക സംബന്ധിച്ച വിശദാംശങ്ങള്‍, ഹരിത പെരുമാറ്റച്ചട്ടം, എ ഐ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്ള നിരീക്ഷണം, ജില്ലാതല മോണിറ്ററിംഗ് സമിതി, ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി, ആന്റി  ഡീഫെയ്സ്മെന്റ് സ്‌ക്വാഡ്, വോട്ടെണ്ണല്‍, വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും വിശദാംശങ്ങളും ഇലക്ഷന്‍ ഗൈഡില്‍ ലഭിക്കും.

No comments