Breaking News

ജില്ലയിലെ കേരളാ കോൺഗ്രസുമായുള്ള അസ്വാരസ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇടപെടലിൽ സമവായം


കാസർഗോഡ് :തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഘടകകക്ഷി കേരള കോൺഗ്രസിന്  അർഹമായ സീറ്റുകൾ  നിർണയിക്കുന്നതിൽ വന്ന അപാകത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കാസർകോട്ട് എത്തിയപ്പോൾ ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം യു.ഡി.എഫ് ചെയർമാന്റെയും കൺവീനറുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്തു  അർഹമായ പ്രാതിനിധ്യം നൽകുന്നതിനും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനും സഹകരിച്ച് മുന്നോട്ടുപോകുന്നതിന്  ധാരണയായി.

തദ്ദേശ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ട് രേഖപ്പെടുത്തുന്നതിന് കേരള കോൺഗ്രസ് മുമ്പ് പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നു.എന്നാൽ ഞായറാഴ്ച നടന്ന ചർച്ചയിലാണ് ഇരു പാർട്ടികളും സഹകരിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകുന്നതിന് തീരുമാനം എടുത്തത്.

ജില്ല യു.ഡി.എഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി,കൺവീനർ എ ഗോവിന്ദൻ നായർ,കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്,ജന സെക്രട്ടറി പ്രിൻസ് ജോസഫ്,വൈസ് പ്രസിഡണ്ട് സ്കറിയാസ് വാടാന,സംസ്ഥാന കമ്മിറ്റി അംഗം സാലു കെ എ എന്നിവർ കാസർഗോഡ്  വച്ച് നടത്തിയ ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായത്.ചർച്ചയിൽ ഉണ്ടായ ധാരണ പ്രകാരം പാർട്ടി പ്രവർത്തകർ യുഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുമെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.


No comments