നീലേശ്വരം: പാലായി അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ തിരുവാഭരണവും ഭണ്ഡാരവും കവര്‍ന്ന സംഭവത്തിൽ നീലേശ്വരം പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് പുലര്‍ച്ചെ പൂജാരി നാരായണന്‍മാസ്റ്റര്‍ പൂജക്കെത്തിയപ്പോഴാണ് ശ്രീകോവിലിന്‍റെ വാതില്‍ തകര്‍ത്തതായി കണ്ടത്. ഉടന്‍ നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു. ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാലയും രണ്ട് ഭണ്ഡാരങ്ങളിലുണ്ടായിരുന്ന പണവുമാണ് കവര്‍ച്ച ചെയ്തത്. നീലേശ്വരം എസ്ഐമാരായ ഇ.കെ.സുഭാഷ്, കെ.വി.രതീശന്‍, എഎസ്ഐ മഹേന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കാസര്‍കോട് നിന്നും പോലീസ് നായയും ഫോറന്‍സിക് വിദഗ്ധരും പരിശോധനക്കെത്തും.
No comments