സെപ്റ്റിക് ടാങ്കിൽ വീണ് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു
കണ്ണൂർ: നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിൻ്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് മർവാൻ ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകുന്നേരം അങ്കണവാടിയിൽ നിന്നു വീട്ടിലെത്തിയ ശേഷം തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. രാത്രി കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽ വീട്ടുകാരും ചേർന്ന് തിരഞ്ഞപ്പോഴാണ് കുടുംബവീടിനോട് ചേർന്ന് പുതുതായി നിർമിക്കുന്ന വീടിൻന്റെ സെപ്റ്റിക് ടാങ്കിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ടാങ്ക് സിമന്റു തേച്ചതിനു ശേഷം ചോർച്ച പരിശോധിക്കാൻ നിറയെ വെള്ളം നിറച്ചിരുന്നു. ഇതിലാണ് കുട്ടി വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments