റാണിപുരം കുറത്തിപ്പതിയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു
പാണത്തൂർ : കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച റാണിപുരം കുറത്തിപ്പതിയിലെ കൃഷിസ്ഥലം എട്ടാം വാർഡിലെ നിയുക്ത മെമ്പർ എം ഷിബു സന്ദർശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുണ്ടുപ്പള്ളിയിലെ കുട്ടി നായക്കിൻ്റെ പറമ്പിലെ കമുക്, തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചത്. മുമ്പും ഈ പ്രദേശത്ത് ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. റാണിപുരം - പാറക്കടവ് മേഖലയിൽ സ്ഥാപിച്ച സോളാർ വേലി പൊളിച്ചാണ് ആന കൃഷിയിടത്തിലെത്തിയത്. തുടർന്ന് വനം വകുപ്പധികൃതർ വേലിയുടെ അറ്റകുറ്റപണി നടത്തിയിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജുവുമായി സംസാരിച്ച നിയുക്ത മെമ്പർ വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ വനം വകുപ്പ് നടത്തുന്ന പ്രവർത്തനത്തിന് എല്ലാ പിന്തുണയും അറിയിച്ചു. പാറക്കടവിൽ ഒന്നര കിലോമീറ്റർ നീളത്തിൽ പുതുതായി സോളാർ വേലി സ്ഥാപിക്കാൻ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിച്ച് പൂർത്തീകരിക്കുമെന്നും ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
No comments