മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി കൃഷ്ണൻ നായരുടെ നിര്യാണത്തിൽ പനത്തടിയിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു
പനത്തടി: മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി കൃഷ്ണൻ നായരുടെ നിര്യാണത്തിൽ പനത്തടിയിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ, എം വി കൃഷ്ണൻ , അഡ്വ. പി കെ ചന്ദ്രശേഖരൻ നായർ , എം ബി ഇബ്രാഹിം, ആർ സൂര്യനാരായണ ഭട്ട്, എസ് പ്രതാപചന്ദ്രൻ , കൂക്കൾ ബാലകൃഷ്ണൻ ,ബി പി പ്രദീപ് കുമാർ , അഡ്വ.പി വി സുരേഷ്,മധുസൂദനൻ ബാലൂർ, കെ എൻ വേണു ,കെ ജെ ജെയിംസ്, ജോണി തോലം പുഴ , എ കെ ദിവാകരൻ, എസ് മധുസൂദനൻ എന്നിവർ സംസാരിച്ചു.
No comments