Breaking News

പീഡനത്തിനിരയായവർക്കുവേണ്ടി, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി, പോരാട്ടം തുടരും:സന്ദീപ് വാര്യർ അതിജീവിതയെ അപമാനിച്ച കേസിൽ ഒളിവിലാണ് സന്ദീപ്


തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡനപരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കോണ്‍ഗ്രസ് നടപടിയെ അഭിനന്ദിച്ച് സന്ദീപ് വാര്യര്‍. ഇത് തങ്ങളുടെ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങള്‍ ഗുരുതരമാണെങ്കില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ വിഷയങ്ങളില്‍, വിട്ടുവീഴ്ചയുമില്ല എന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നാണ് രാഹുലിനെതിരായ കേസ്. മുഖ്യമന്ത്രിക്ക് യുവതി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേരളത്തിനു പുറത്തുള്ള മറ്റൊരു സ്ത്രീ നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.



No comments