Breaking News

യുഡിഎഫ് കള്ളാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയ്ക്ക് തുടക്കമായി


കള്ളാർ : യുഡിഎഫ് കള്ളാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വാഹന ജാഥയ്ക്ക് തുടക്കമായി. പൂടംകല്ലില്‍ നിന്ന് ആരംഭിച്ച ജാഥ ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ മണ്ഡലം യുഡി എഫ് ചെയര്‍മാന്‍ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. യു ഡി എഫ് കണ്‍വീനര്‍ പി സി തോമസ്സ്, വര്‍ക്കിംങ്ങ് ചെയര്‍മാന്‍ എച്ച് വിഘ്‌നേശ്വര ഭട്ട്, യുഡിഎഫ് നേതാക്കളായ എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട്, ഗംഗാധരന്‍ ആടകം, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, വി.കെ ബാലകൃഷ്ണന്‍, പി.എ ആലി, വിനോദ് കപ്പിത്താന്‍, സജി പ്ലച്ചേരി, ബദറുദ്ദിന്‍, കെ ഗോപി, ഒ.ടി ചാക്കോ, അജിത്ത് കുമാര്‍ ബി ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായ ബിന്‍സി ജെയിന്‍, സ്റ്റിമി സ്റ്റീഫന്‍, ബ്ലോക്ക് ഡിവിഷന്‍ സ്ഥാര്‍ത്ഥികളായ, ടി എം മാത്യു, സഫീന കെ വി, നസീമ അബ്ദുള്ള, വാര്‍ഡ് സ്ഥാനാര്‍ത്ഥികളായ ശ്രീവിദ്യ പി, ലിറ്റി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

കരിന്ത്രംകല്ല്, അയ്യങ്കാവ് ഇടക്കടവ്, ചുള്ളിക്കര, ചീമുള്ള്, കൊട്ടോടി, അഞ്ഞനമുക്കൂട്, കുടുംബൂര്‍, കനീലടുക്കം, പെരുമ്പള്ളി, ചെരുമ്പച്ചാന്‍, പൂക്കുന്നം, എന്നി സ്ഥലങ്ങളിലെ യോഗങ്ങള്‍ക്ക് ശേഷം മാലകല്ല് സമാപിച്ചു. ഇന്ന് രാവിലെ 10 മണിക്ക് കോളിച്ചാലില്‍ നിന്ന് ആരംഭിച്ച് ചുള്ളിയോടി, കപ്പള്ളി, അട്ടോട്ട്കയ പെരിങ്കയ, നീലിമല, ചെറുപനത്തടി, ചെറിയ കള്ളാര്‍, ആടകം, ഒരള, കള്ളാര്‍, പാലംങ്കല്ല്, വണ്ണാത്തിക്കാനത്തിന് ശേഷം, രാജപുരം സമാപനം.


No comments