ഇറക്കം ഇറങ്ങിവരവെ നിയന്ത്രണം നഷ്ടമായി; കോട്ടയത്ത് വിനോദയാത്രാസംഘത്തിന്‍റെ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കോട്ടയം: പാലായിലെ നെല്ലാപ്പാറയിൽ വിനോദയാത്രാസംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കൽ എച്ച്എസ്എസ് സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ അർധരാത്രി 12.45 ഓടെയായിരുന്നു അപകടം.
ബസിൽ 46 വിദ്യാർത്ഥികളും ആറ് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. 36പേർക്ക് പരിക്കേറ്റു. ആറ് പേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ പാലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കൊടൈക്കനാൽ സന്ദർശിച്ച് തിരിച്ചു മടങ്ങുമ്പോഴാണ് അപകടം. മൂന്ന് ബസുകൾ ഉണ്ടായിരുന്നു. ഇതിൽ ഒരു ബസാണ് മറിഞ്ഞത്. ഇറക്കം ഇറങ്ങിവരവെ ബസ് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
No comments