Breaking News

കെഎസ്ഇബിയുടെ കടുത്ത അനാസ്ഥയാണ് കർഷകന് ദാരുണ അന്ത്യത്തിന് കാരണമെന്ന് നാട്ടുകാർ


കാഞ്ഞങ്ങാട്: കെഎസ്ഇബിയുടെ കടുത്ത അനാസ്ഥയാണ് കർഷകന് ദാരുണ അന്ത്യത്തിന് കാരണമെന്ന് നാട്ടുകാർ. ആറുമാസം മുമ്പ് വയലിൽ കൂടി വരുന്ന വൈദ്യുതി ലൈനിൽ ഒഴിവാക്കിയിരുന്നു.വയലിന്റെ ഇരു കരയിൽ ഉള്ളവർക്ക് അതാത് പ്രദേശത്തുനിന്ന് വൈദ്യുതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും നാളായി താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈൻ മുറിച്ചുമാറ്റാൻ കെഎസ്ഇബി അധികൃതർ തയ്യാറായിരുന്നില്ല. ഇതാണ് ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ .കുഞ്ഞിരാമൻ (65) മരണത്തിന് കാരണമായത് നാട്ടുകാർ പറയുന്നു. ഇന്നലെ  രാവിലെ 10 മണിയോടെ സ്വന്തം തോട്ടത്തിലേക്ക് അടക്ക പറിക്കാൻ പോയതായിരുന്നു കുഞ്ഞിരാമൻ. ഉച്ചക്ക് രണ്ടു മണിയോടെ യാണ് കുഞ്ഞിരാമനെ ഇലക്ട്രിക് ലൈൻ നെഞ്ചോട് ചേർത്ത് പിടിച്ച് മരിച്ചു കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഹോസ്ദുർഗ് പോലീസ് സ്ഥലത്ത് മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ ദിനേശ് ബിഡി കമ്പനി തൊഴിലാളിയായിരുന്നു. ഭാര്യയും മൂന്ന് മകളും ഉണ്ട്.

No comments