Breaking News

ബിരിക്കുളം - പ്ലാത്തടം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം

ബിരിക്കുളം : ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞു തോട് പോലെയായി മാറിയിരിക്കുന്ന പ്ലാത്തടം റോഡ് ശരിയാക്കണമെന്നു ആവശ്യം.

ബിരിക്കുളം മിൽമ പരിസരത്തു നിന്നും ആരംഭിക്കുന്ന റോഡിൽ ഒരു വാഹനത്തിനും പോകാൻ കഴിയാതെ പൂർണമായും നശിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്  . പൊതുജനങ്ങളുടെ നികുതി വാങ്ങുന്നുണ്ടെങ്കിൽ അവർക്ക് മാന്യമായ യാത്ര സൗകര്യം ഉറപ്പാക്കേണ്ടത് പഞ്ചായത്ത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും ഈ പ്രശ്നത്തിനെതിരെ സമൂഹം പൂർണമായും കണ്ണു തുറക്കണമെന്നും ബിജെപി  പ്രവർത്തകരായ രാമകൃഷ്ണൻ ,മഹേഷ്, രതീഷ് പ്ലാതടം ,ഗിരീഷ് പ്ലാതടം, രതീഷ് എന്നവർ ആവശ്യപ്പെട്ടു.


No comments