Breaking News

"വിദ്യാലയം വീടുകളിലേക്ക്": വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ.പി സ്കൂൾ കോർണർ പി ടി എ യോഗങ്ങൾ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : "വിദ്യാലയം വീടുകളിലേക്ക്"  എന്ന  ആശയവുമായി ബന്ധപ്പെടുത്തി കുട്ടികളുടെ സാമൂഹിക പശ്ചാത്തലം കൂടുതൽ മനസ്സിലാക്കുന്നതിനും രക്ഷിതാക്കളെ അടുത്തറിയുന്നതിനുമായി നിർമ്മലഗിരി എൽ പി സ്കൂൾ വെള്ളരിക്കുണ്ട് പന്നിത്തടം കമ്മ്യൂണിറ്റി ഹാളിൽ ആദ്യ യോഗം സംഘടിപ്പിച്ചു . നൃത്താധ്യാപികയും ഗായികയുമായ ശ്രീമതി മാരീസ് പി ചാക്കോ പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ ബിബിൻ ഡൊമിനിക് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ഷാൻ്റി സിറിയക് രക്ഷിതാക്കളോട് സംവദിച്ചു. വൈസ് പ്രസിഡൻറ് ശ്രീമതി ജയറാണി ജോർജ്, പ്രമോട്ടർ ശ്രീ സുനീഷ് പുതിയേടത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രക്ഷിതാക്കളും പ്രദേശവാസികളും ഈ നൂതന രീതിയിൽ അത്യന്തം സന്തോഷഭരിതരായി.

           തുടർന്ന് രണ്ടാം ദിനത്തിൽ കൂളിപ്പാറ കമ്മ്യൂണിറ്റി ഹാളിലും കോർണർ പി.ടി.എ യോഗം നടത്തുകയുണ്ടായി. ഷോർട്ട് ഫിലിം സംവിധായകനും, സിനിമാ അസിസ്റ്റൻ്റ് ഡയറക്ടറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ചന്ദ്രൂ വെള്ളരിക്കുണ്ട് ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഈ ആശയം മറ്റു സ്ഥലങ്ങളിലും നടത്തുവാനാണ് സ്ക്കൂൾ അധികൃതരുടെ തീരുമാനം.



No comments