തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം : അമിതാഘോഷം വേണ്ട, മുൻകൂർ അനുമതി വാങ്ങണം: വെള്ളരിക്കുണ്ട് പോലീസ്
വെള്ളരിക്കുണ്ട് : ഫലപ്രഖ്യാപന ദിവസമായ ഡിസം 13 ന് ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ.പി സതീഷ്കുമാർ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
യോഗതീരുമാനങ്ങൾ :
വൈകിട്ട് 6 മണിക്ക് ശേഷം പ്രകടനം പാടില്ല. പോലീസിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം പ്രകടനം നടത്തണം.
വാഹന റാലി പോലുള്ളവ ഒഴിവാക്കണം. എതിർ സ്ഥാനാർഥിയെ അവഹേളിക്കുവാൻ പാടില്ല.
മുദ്രാവാക്യം വിളിക്കുന്നതിൽ മിതത്വം പാലിക്കണം.
ജാതീയമോ മതപരമോ ആയ അധിക്ഷേപങ്ങൾ പാടില്ല.
പടക്കം പൊട്ടിച്ചു കൊണ്ട് പ്രകടനം നടത്താൻ പാടില്ല.
എതിർ സ്ഥാനാർഥി യുടെ വീടിന് മുന്നിലോ പാർട്ടി ഓഫീസുകൾക്ക് മുന്നിലോ പടക്കം പൊട്ടിച്ചുള്ള ആഘോഷം പാടില്ല.
തിരഞ്ഞെടുപ്പിന് സ്ഥാപിച്ച സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകളും. പോസ്റ്ററുകളും നീക്കം ചെയ്യണം എന്നിവയാണ് യോഗ തീരുമാനങ്ങൾ
No comments