Breaking News

പാകിസ്‌താൻ വിരുദ്ധ പരാമർശങ്ങൾ; ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്



രൺവീർ സിങ് നായകനായ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് പ്രദർശനവിലക്ക്. ചിത്രത്തിലെ പാകിസ്‌താൻ വിരുദ്ധ പരാമർശനത്തിനെ തുടർന്നാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബോളിവുഡ് സിനിമകൾക്ക് നിരവധി പ്രേക്ഷകരുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രദർശനവിലക്ക് സിനിമയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാമ്പത്തികമായും വലിയ ആഘാതമാകും സിനിമയുടെ നിർമാതാക്കൾ നേരിടേണ്ടി വരുക. ഫൈറ്റർ, സ്കൈ ഫോഴ്സ്, ദി ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്‍ക്കും പാകിസ്‌താൻ വിരുദ്ധത ആരോപിച്ച് ഗൾഫിൽ പ്രദർശനവിലക്ക് നേരിട്ടിരുന്നു. ഹൃത്വിക് റോഷൻ – ദീപിക ചിത്രമായ ഫൈറ്റർ യുഎഇയിൽ റിലീസ് ചെയ്തെങ്കിലും പിന്നീട് ചില ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

No comments