Breaking News

റിട്ട.പ്രധാനധ്യാപകനും നാടക നടനും പൂരക്കളി കലാകാരനുമായ നീലേശ്വരം ചാത്തമത്തെ ടി.വി. അമ്പുട്ടി(89) അന്തരിച്ചു


ചാത്തമത്തെ ടി.വി. അമ്പൂട്ടി മാസ്റ്റർ (89) അന്തരിച്ചു. കൊയാമ്പുറം പരിത്തിക്കാമുറി എ എൽ പി സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച അദ്ദേഹം
പിലിക്കോട് യു.പി സ്കൂളിലുംകയ്യൂർ ചെറിയാക്കര ഏ.എൽ സ്കൂളിലും, പേരോൽ സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.നീലേശ്വരം നഗരസഭ ക്ഷേമകാര്യ സമിതി സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായിരുന്നു. അദ്ദേഹം സി.പി.എം മുൻ പേരോൽ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘത്തിന്റെയും പെൻഷനേഴ്സ് യൂണിയന്റെയും. അധ്യാപക സംഘടനയുടെയും നേതാവായിരുന്നു.
ചാത്തമത്ത് ബ്രദേർസ് ക്ലബ്ബിന്റെ മുൻ ഭാരവാഹിയും 1970 കളുടെ അവസാനത്തിലും 1980 ന് ശേഷം കാസർകോട് ജില്ലയിൽ ബ്രദേർസ് ചാത്തമത്തിന്റെ പേരും പെരുമയും ഉയർത്തി പിടിച്ച കബഡി ടീമിനെ വളർത്തിയെടുക്കുന്നതിൽ ടീ മേനേജറായി പ്രവർത്തിച്ചു.
നാടക നടനും പൂരക്കളി കലാകാരനുമായ അദ്ദേഹം സംസ്ക്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചിട്ടുണ്ട്
മാഷിന്റെ ഭൗതികശരീരം 9 മണിക്ക് ബ്രദേർസ് ക്ലബ്ബിൽ
പൊതുദർശനത്തിന് ശേഷം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ട് പോകും സംസ്ക്കാരം 10.30 ന്



No comments