ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ടം: വളർമുടിക്ക് കമുക് മുറിച്ചു
ബിരിക്കുളം: പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി പൊടോടുക്കത്തമ്മയുടെ വളർമുടിക്ക് കമുക് മുറിച്ചു. കെ.കൃഷ്ണൻ ആചാരിയുടെ കാർമ്മികത്വത്തിൽ കൊട്ടമടലിൽ നിന്നുമാണ് കമുക് മുറിച്ചത്. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചു. ജനുവരി 30, 31 ഫെബ്രുവരി 1 തീയതികളിലാണ് കളിയാട്ടം നടക്കുന്നത്.
No comments