Breaking News

വെള്ളരിക്കുണ്ടിലെ കർഷക സത്യാഗ്രഹ പന്തലിൽ ആവേശത്തിൻ്റെ തുടികൊട്ട്.. ആദിവാസി കോർഡിനേഷൻ കമ്മിറ്റിയാണ് തുടികൊട്ടികൊണ്ട് പിന്തുണയർപ്പിച്ചത്

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ 115-ാം ദിവസം ആദിവാസി കോർഡിനേഷൻ കമ്മിറ്റിയുടെ പിന്തുണ തുടി കൊട്ടി പാട്ടിലൂടെ പ്രകടിതമായി. ആദിവാസി ജനവിഭാഗത്തിൻ്റെ തനതു കലാരൂപങ്ങളിലൊന്നായ തുടികൊട്ടിപാട്ടിലൂടെ തങ്ങൾ കർഷക സമരത്തിന് നൽകുന്ന പിന്തുണ വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുള്ള നൂറുകണക്കിന് ആദിവാസികളെ അനുസ്മരിച്ചു കൊണ്ടാണെന്ന് ആദിവാസി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ നടത്തിയ അഭിവാദ്യ പ്രസംഗത്തിൽ പ്രസ്താവിച്ചു. ബാലൻ മൗവ്വേനി,അനിഷ് വിളഞ ങ്ങാനം , രാഘവൻ മുടന്തേൻപാറ ,സനീഷ് മൗവ്വേനി ഒ കെ പ്രഭാകരൻ തുടങ്ങിയവരാണ് തുടി കൊട്ടിപ്പാട്ട് അവതരിപ്പിച്ചത്. ശിവദാസൻചുള്ളിക്കര, എ.വി രാമചന്ദ്രൻ ഇടത്തോട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി കൃതജ്ഞതയും പറഞ്ഞു.

No comments