ബിജെപി പ്രവർത്തകന് കുത്തേറ്റു ; സംഭവവുമായി ബന്ധപ്പെട്ട ഒരാളെ നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.
നീലേശ്വരത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. മന്ദം പുറം പോലീസ് ക്വാട്ടേഴ്സിന് സമീപത്തെ കുമാരന്റെ മകൻ ശരത്തിനാണ് ( 35) കുത്തേറ്റത്. ഇന്നലെ ഉച്ചയോടെ മന്നംപുറം സുബ്രഹ്മണ്യൻ കോവിലിന് സമീപത്ത് വെച്ചാണ് സംഭവം ഇതുമായി ബന്ധപ്പെട്ട് കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൂവാലംകൈയിലെ കപ്പ്യാരെന്ന സുധീഷിനെ നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.ശബരിമല ദർശനത്തിന് പോകാനായി മാലയിട്ടിരിക്കുകയാണ് ശരത്. പൂവാലങ്കയിലെ ജയനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സുധീഷ്.മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
No comments