ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച ഡ്രൈവർ കുന്നുംകൈയിലെ സി കെ ബിജുവിന് ദേശസ്നേഹി പുരുഷ സംഘത്തിന്റെ ആദരവ്
ഭീമനടി : കെഎസ്ആർടിസി ബസിൽ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ അവസരോചിതമായി ഇടപെട്ട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ച് ജീവൻ രക്ഷിച്ച ഡ്രൈവർ കുന്നുംകൈയിലെ സി കെ ബിജുവിനെ കുന്നുംകൈ ദേശസ്നേഹി പുരുഷസ്വയം സഹായസംഘം അനുമോദിച്ചു. പഞ്ചായത്ത് അംഗം ഇ ടി ജോസ് ഉപഹാരം നൽകി. രാജീവൻ തട്ടുമ്മൽ അധ്യക്ഷനായി. പി എം സുരേഷ്, സി രജികുമാർ എന്നിവർ സംസാരിച്ചു. കെ ബാബു സ്വാഗതം പറഞ്ഞു.
No comments