Breaking News

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു


ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്തിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗമായ അഡ്വ. ജോസഫ് മുത്തോലി മുൻപാകെയാണ് അംഗങ്ങൾ സത്യവാചകം ചൊല്ലി അധികാരമേറ്റത്.

​വരണാധികാരിയുടെ സാന്നിധ്യത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത അഡ്വ. ജോസഫ് മുത്തോലിക്ക് ശേഷം മറ്റ് അംഗങ്ങൾക്ക് അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

​ഗ്രാമപഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം അംഗങ്ങൾ അറിയിച്ചു. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും വൻ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പ് 27 ന് നടക്കും.

No comments