ഗോത്രവർഗ്ഗ ഉന്നതിയിലെ കുട്ടികൾക്കായി "മുന്നോട്ട് "ക്യാമ്പിന് കുമ്പളപ്പള്ളി സ്കൂളിൽ തുടക്കമായി
കരിന്തളം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റി കാസർഗോഡ് ഡി . ഐ. യു ൻ്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തുമായി സഹകരിച്ച് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുത്ത ഗോത്ര വർഗ്ഗ ഉന്നതിയിലെ കൗമാരകുട്ടികൾക്കായി നേതൃത്വ തൊഴിൽ പാടവമാർഗ്ഗ നിർദ്ദേശ പരിശീലന ശിൽപശാല "മുന്നോട്ട്" ക്യാമ്പ് ആരംഭിച്ചു..
കരിന്തളം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പ് കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി വി യശോദ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കാഞ്ഞങ്ങാട് ആർ ഡി ഒ ബാലഗോപാലൻ മുഖ്യാതിഥിയായി. മഹിള സമഖ്യ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എൻ പി അസിറ സ്വാഗതം പറഞ്ഞു, , എസ്. കെ. ജി. എം എ യു പി സ്കൂൾ അധ്യാപിക കെ രജനി സംസാരിച്ചു , കരിന്തളം ഫീൽഡ് സ്റ്റാഫ് വി രാധ ചടങ്ങിൽ നന്ദി പറഞ്ഞു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ നാടൻപാട്ട്, മൊട്ടിവേഷണൽ സെഷൻ, നേതൃപാടവം, കരിയർ ഗൈഡൻസ്, നമ്മളെ അറിയാൻ, സൈബർ സെക്യൂരിറ്റി, പോക്സോ നിയമാവബോധം, കൗമാരം മാന സികാരോഗ്യം, കുട്ടികളുടെ അവകാശങ്ങളും ലിംഗസമത്വവും, കലാസാംസ്‌കാരിക സന്ധ്യ എന്നീ സെഷനുകൾ വിവിധ റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ നടന്നു. കരിന്തളം പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗോത്ര വർഗ്ഗ ഉന്നതികളിൽ നിന്നായി 60 കൗമാര ക്കുട്ടികൾ പങ്കെടുക്കുന്നു. മഹിള സമഖ്യ പ്രവർത്ത കരായ എൻ പി അസീറ , വി സുഷമോൾ. , ജിൻസി വിക്ടോറിയ , കർത്യായനി, വി രാധ , കെ സന്ധ്യ , സുജാത എം കെ, ബോബി ജോസഫ്, ഇ ഷീജ , സാഹിദ വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
No comments