പതിനൊന്നാമത് കാസർഗോഡ് ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിൽ സഹോദരങ്ങൾക്ക് സ്വർണ്ണത്തിളക്കം കോട്ടമല എം.ജി.എം യുപി സ്കൂൾ വിദ്യാർത്ഥികളാണ്
പടന്നക്കാട് നെഹ്റു കോളേജിൽ നവംബർ 28 29 30 തീയതികളിൽ നടന്നുവരുന്ന പതിനൊന്നാമത് കാസർഗോഡ് ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ 9 വയസ്സ് ആൺകുട്ടികളുടെയും എട്ടു വയസ്സ് പെൺകുട്ടികളുടെയും വിഭാഗത്തിൽ കത്താ മത്സരത്തിൽ ഡെയ്ൻ മാത്യു ജിൻസും, ഡിയോണ മരിയ ജിൻസുമാണ് സ്വർണ്ണം കരസ്ഥമാക്കിയത്. സ്റ്റേറ്റ് കരാത്തെ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.
ഭീമനടി സ്വദേശി ജിൻസ് മാത്യുവിന്റെയും നിഷ ജോസിന്റെയും മക്കളാണ് ഇരുവരും.കോട്ടമല എം.ജി.എം യുപി സ്കൂൾ വിദ്യാർത്ഥികൾ ആണ് ഇരുവരും .മൂന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ആണ് പഠിക്കുന്നത്. ബുജുട്സു സോസെ ഇന്റർനാഷണൽ കരാത്തെ ഡോ ഷിറ്റോറിയു ഇന്ത്യയുടെ ചീഫ് ടെക്നിക്കൽ ഡയറക്ടറും കാസർഗോഡ് സ്പോട്സ് കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ ജിൻസ് മാത്യുവാണ് ഇരുവരുടെയും പരിശീലകൻ
No comments