Breaking News

കാർത്തികോത്സവത്തിന് മുന്നോടിയായി ഐതിക്യ പെരുമ ഉയർത്തി കരിന്തളം കളരിയാൽ ക്ഷേത്രമുറ്റത്തെ വയലിൽ പടയേറ് നടന്നു


കരിന്തളം : വടക്കെ മലബാറിലെ പ്രധാന കളരിയായ കരിന്തളം കളരിയിൽ കാർത്തികോത്സവത്തിന്റെ ഭാഗമായി ഐതിക്യ പെരുമ ഉയർത്തി കളരിമുറ്റത്തെ വയലിൽ പടയേറ് നടന്നു. തച്ചോളി ഒതേൻ കരിന്തളം കളരി സന്ദർശിച്ച് ഇവിടുത്തെ ഗുരുക്കൻമാരുമായി പൊയ്ത്തു കുറിക്കുകയും എന്നാൽ ഇവിടുത്തെ ഗുരുക്കൻമാരുടെ പ്രശസ്തി മനസ്സിലാക്കുകയും ഒടുവിൽ സന്ധിസംഭാഷണം നടത്തി പിരിഞ്ഞു പോകുകയും ചെയ്തു എന്നാണ് ഐതിഹ്യം.. ഇത് അനുസ്മരിക്കുന്ന ചടങ്ങാണ് പടയേറ് എന്നാ ണ് അറിയപ്പെടുന്നത് - യാദവ സമുദായത്തിൽപ്പെട്ട വാല്യക്കാർ വ്രതാനുഷ്ഠാനുത്തോടു കൂടി രാവിലെ കാരാട്ട് ശാസ്ത് കാവിൽ എത്തുകയും ആയുധങ്ങൾ ഉപയോഗിക്കാതെ കൈ കൊണ്ട് വൃത്തിയാക്കിയ ശേഷം കാരാക്കായ് ശേഖരിച്ച് വാളൂർ മുത്തശ്ശി തൊണ്ടിൽ കുളിച്ച് കളരിയുടെ പടിപ്പുരയിൽ വിശ്രമിച്ചു. ഈ സമയം കരിന്തളം തറവാട്ടിൽ നിനുള്ള വാല്യക്കാർ വയലിൽ ഇറങ്ങുകയും കിഴക്ക് ഭാഗത്ത് നിലയുറപ്പിക്കുകയും ചെയ്യും.ഇത് കണ്ട് കളരി പടിപ്പുരയിൽ വിശ്രമിക്കുന്നവർ പടിഞ്ഞാറ് ഭാഗത്ത് വന്നു നിൽക്കുയും ചെയ്യും. ഇതിൽ തല മുതിർന്ന ആൾ പട ഒത്തുവോ എന്നു ചോദിക്കുകയും മൂന്നു പ്രാവശ്യം കാരക്കായ് കൊണ്ട് എറിയുകയും ചെയ്യും പിനീട് ഇരുചേരികളിൽ നിന്നുള്ളവർ പരസ്പരം എറിയുകയും ചെയും.. ഒടുവിൽ തറവാട്ടു ഭാഗത്തുവർ തോൽവി സമ്മതിച്ചു പിന്തിരിഞ്ഞു വരുകയും ചെയ്യും. ഒടുവിൽ എല്ലാവർക്കും കരിന്തളം തറവാട്ട് വീട്ടിൽ വാഴത്തടയിൽ ഇലയിട്ട് കഞ്ഞിയും കുമ്പളങ്ങ കറിയും ഒഴിച്ച് കൊടുക്കും. വൈകിട്ട് കാരട്ടേക്ക് നെയ്യാമൃത് കെട്ടി കാഴ്ചയും നടന്നു. രാത്രി 8 മണിക്ക് കീഴ്മാല മൂരിക്കാനത്ത് പാട്ടു കൂടുന്നതിനുള്ള ദീപവും തിരിയും കൊടുക്കും


No comments