Breaking News

ഓടയംച്ചാൽ -പരപ്പ-ചീമേനി -പയ്യന്നൂർ റൂട്ടിനെതിരെ മുഖം തിരിഞ്ഞു തന്നെ കെ എസ് ആർ ടി സി


പരപ്പ : ഏറെ നാളുകളായി മലയോര മേഖലയിലെ ജനങ്ങൾ നിരന്തരം ആവിശ്യപെടുന്ന ഒടയംചാൽ -പരപ്പ-ചീമേനി പയ്യന്നൂർ റൂട്ടിൽ ഇനിയും കെ എസ് ആർ ടി സി ബസ് സർവീസ് തുടങ്ങിയിട്ടില്ല. മുക്കട പാലവും നവീകരിച്ച മേക്കടം റോഡും വന്നതിനിടയിൽ ബന്തെടുക്കയിൽ നിന്നും പറശ്ശിനികടവിലേക്ക് കേവലം ദിവസങ്ങൾ മാത്രം സർവീസ് നടത്തിയ ചരിത്രം മാത്രമാണ് ഇത്രയും കാലമായി ഇ റൂട്ടിന് പറയാനുള്ളത്. മാസങ്ങളായി പത്രമാധ്യമങ്ങളിലും ഒട്ടനവധി രാഷ്ട്രിയ സാംസ്‌കാരിക സ്ഥാപനങ്ങൾ നിവേദനകളും നിരന്തരം നൽകിയിട്ടും യാതൊരു വിധ മറുപടിയും നൽകുവാനും തയ്യാറാകുന്നില്ല. കിനാനൂർ കരിന്തളം, കോടോം ബേളൂർ, കയ്യൂർ ചീമേനി, വെസ്റ്റ് എളേരി പഞ്ചായത്തിലെ ജനങ്ങൾക്കു ഒട്ടേറെ ഉപകാരപ്രദമാകുന്ന റൂട്ട് കൂടിയാണിത് . കിലോമിറ്ററോളം ദേശസാൽകൃത റൂട്ട് ആയതിനാൽ പ്രൈവറ്റ് ബസുകൾക്ക് പെർമിറ്റ്‌ ലഭികാത്തതിനാലും ജനങ്ങൾക്ക് കെ എസ് ആർ ടി സി അല്ലാതെ മറ്റൊരു വഴിയും ജനങ്ങൾക്ക് തിരഞ്ഞെടുക്കാനും ആകില്ല.

No comments